-->

VARTHA

60 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നാളെമുതല്‍

Published

on

സംസ്ഥാനത്ത് മാര്‍ച്ച്‌ ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച്‌ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കുയിരിക്കുന്നത്.
കോവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ പോയി രജിസ്റ്റര്‍ ചെയ്യുന്ന സൗകര്യം പിന്നീടറിയിക്കുന്നതാണ്.

കോവിന്‍ ( https://www.cowin.gov.in ) പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ ഐഡി കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. രജിസ്‌ട്രേഷന് മുമ്ബായി മൊബൈല്‍ നമ്ബറിന്റെ കൃത്യത ഉറപ്പാക്കുന്നതിന് ഒടിപി പരിശോധന നടത്തും.

രജിസ്‌ട്രേഷന്‍ സമയത്ത് കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും കാണാനാകും. അതനുസരിച്ച്‌ ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന് ശേഷം ആ വ്യക്തിക്കായി ഒരു അക്കൗണ്ട് സൃഷ്ടിക്കപ്പെടും. ഒരു മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നതാണ്. അതേസമയം ഓരോ ഗുണഭോക്താവിന്റേയും ഐഡി കാര്‍ഡ് നമ്ബര്‍ വ്യത്യസ്തമായിരിക്കണം.

വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റേയും രേഖകള്‍ എഡിറ്റു ചെയ്യാനോ ഇല്ലാതാക്കാനോ കഴിയും. ഗുണഭോക്താവിന്റെ പ്രായം 45 വയസ് മുതല്‍ 59 വയസ് വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്ന് സ്ഥിരീകരിക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. യഥാസമയം ഗുണഭോക്താവിന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ഒരു സ്ഥിരീകരണ എസ്.എം.എസ്.ലഭിക്കും.

ഓപ്പണ്‍ സ്ലോട്ടുകളുടെ വിശദാംശങ്ങളും കോവിനില്‍ പ്രസിദ്ധീകരിക്കും. ഏതൊരു ഗുണഭോക്താവിനും അവരുടെ മുന്‍ഗണനയും സൗകര്യവും നോക്കി എപ്പോള്‍ വേണമെങ്കിലും എവിടെയും ലഭ്യതയ്ക്കനുസരിച്ച്‌ ഒരു സ്ലോട്ട് തിരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും കഴിയും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്ബോള്‍ തന്നെ രണ്ടാം ഡോസിനുള്ള തീയതി ഓട്ടോമെറ്റിക്കായി ലഭ്യമാകുന്നതാണ്.

വാക്‌സിനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്ബോള്‍ ആധാര്‍ കാര്‍ഡ് കൈയ്യില്‍ കരുതുക. ഇല്ലെങ്കില്‍ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. 45 വയസ് മുതല്‍ 59 വയസ് വരെയുള്ളവരാണെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ്; ഒഡീഷ അതിര്‍ത്തിയടച്ചു, മാസ്ക് ധരിക്കാത്തവര്‍ക്ക് ഇരട്ടിപ്പിഴ

ചൈനയില്‍ ഭൂഗര്‍ഭ വെള്ളപ്പൊക്കത്തില്‍ 21 ഖനിത്തൊഴിലാളികള്‍ കുടുങ്ങി

യൂസഫലിയുടെ ജീവന്‍ കാത്ത പ്രിയ പൈലറ്റ്, കാഞ്ഞിരപ്പള്ളിക്കാരന്‍ ശിവകുമാര്‍

തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണം- വിവാദ പരാമര്‍ശവുമായി പി.സി ജോര്‍ജ്

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പറയുന്നത് രാഷ്ട്രീയ ക്രിമിനലിസമെന്ന് ജി. സുധാകരന്‍

കേരളത്തില്‍ 6986 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75

വിവാദ പോസ്റ്ററുകള്‍ പുലിവാലായി; 51 കിലോയ്ക്ക് 500 രൂപ നല്‍കിയെന്ന്് ആക്രിക്കട ഉടമ

സൗദിയില്‍ കള്ളപ്പണം; 5 പേര്‍ക്ക് 106 വര്‍ഷം തടവ്

മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നെടുമ്പാ ശേരിയില്‍ പിടികൂടി

ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി മ​രി​ച്ചു

ഉറപ്പാണ് 80 സീറ്റ്, തുടര്‍ഭരണ പ്രതീക്ഷ ഉറപ്പിച്ച് എല്‍.ഡി.എഫ്

വാക്‌സിന്‍ ഉത്സവം: നാലു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി

ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയതല്ല, ചതുപ്പിലിറക്കിയത് പൈലറ്റിന്റെ തീരുമാന പ്രകാരം'; വിശദീകരണവുമായി ലുലു ഗ്രൂപ്പ്

സിതല്‍കൂച്ചി വെടിവെപ്പ്; സി ഐ എസ് എഫ് നടത്തിയത് കൂട്ടക്കൊലയെന്ന് മമത

തൃ​ശൂ​ര്‍​പൂ​രത്തിന് ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വന്‍ വിപത്തെന്ന് മുന്നറിയിപ്പ്

വൈഗയുടെ മരണം;വെളിപ്പെടുത്തലുകളുമായി സനു മോഹന്റെ സഹോദരന്‍ ഷിനു

വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നടന്നതായി സംശയിച്ച്‌ കെപിസിസി പ്രസിഡന്റ്; അന്വേഷണം ആവശ്യപ്പെട്ട് വീണ നായര്‍

ബാ​ങ്കി​നു​ള്ളി​ല്‍ മാ​നേ​ജ​ര്‍ ആത്മഹത്യ ചെയ്ത സം​ഭ​വം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യ ഭര്‍ത്താവിനെ ജീവനോടെ കത്തിച്ചു

ബന്ധുനിയമനം: യോഗ്യതയില്‍ ഇളവ് വരുത്തിയ ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടതായി രേഖ

കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് പടരുന്നത് ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം

10 കോടി കോവിഡ് വാക്‌സിന്‍ നല്‍കി ഇന്ത്യ ഏറ്റവും വേഗമേറിയ രാജ്യമായി

വൈ.എസ്. ശര്‍മിളാ റെഡ്ഡിയുടെ പാര്‍ട്ടി പ്രഖ്യാപനം ജൂലായ് എട്ടിന്

ഒരുമിച്ചു താമസിക്കുന്നവരെ വിവാഹിതര്‍ക്കു തുല്യമായി കാണണമെന്ന് ഹൈക്കോടതി

കൊച്ചിയിലെ അഞ്ച് ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്

വര്‍ക്കലയില്‍ വാടകവീട്ടില്‍നിന്ന് തോക്കുകള്‍ കണ്ടെടുത്തു

മന്‍സൂര്‍ വധം: രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത; ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതമെന്ന് പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സ്പീക്കറുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധന

ഹിന്ദു-മുസ്ലിം പ്രണയ ചിത്രീകരണം; പാലക്കാട്ട് ക്ഷേത്ര പരിസരത്തിട്ട സിനിമാ ഷൂട്ടിങ് സെറ്റ് തകര്‍ത്തു; അഞ്ച് പേര്‍ അറസ്റ്റില്‍

പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണം; രമേശ് ചെന്നിത്തല വീണ്ടും കത്ത് നല്‍കി

View More