നഗ്നയായി പൂജ ചെയ്യാന്‍ നിര്‍ബന്ധിച്ചു എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ മഹാരാഷ്ട്ര നാഗ്പൂര്‍ പോലീസ് കേസെടുത്തു. ദുര്‍മന്ത്രവാദ നിയമപ്രകാരം ആണ് കേസ്.
ഫെബ്രുവരി 26 നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഫെബ്രുവരിയുടെ തുടക്കത്തില്‍ ഒരാള്‍ പെണ്‍കുട്ടിയെ സമീപിച്ച് ധനികയാകാന്‍ എളുപ്പവഴി ഉണ്ട് എന്ന് പറയുകയായിരുന്നു . ചില പൂജകള്‍ ചെയ്യണമെന്നും നിര്‍ദേശിച്ചു.
നഗ്നയായി പൂജ ചെയ്താല്‍ മാത്രമേ ഫലസിദ്ധി ഉണ്ടാകൂ എന്നും ഇവര്‍ കുട്ടിയോട് പറഞ്ഞു. അങ്ങനെ പൂജ ചെയ്താല്‍ 50 കോടി രൂപ മഴയായി പെയ്തിറങ്ങും എന്നാണ് പെണ്‍കുട്ടിയോട് ഇവര്‍ പറഞ്ഞത്. പിന്നീട് ഇവര്‍ കുട്ടിയില്‍ നിര്‍ബന്ധം ചെലുത്താന്‍ തുടങ്ങി. ഇതോടെ കുട്ടിക്ക് സംശയമായി. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്.