-->

VARTHA

ഫോബ്‌സ് മാഗസിന്റെ പട്ടികയിലെ  അതിസമ്പന്നരായ 100 ഇന്ത്യക്കാരിൽ 10 മലയാളികൾ 

Published

on

പ്രശസ്ത ബിസിനസ് മാഗസിനായ ഫോബ്‌സ് പുറത്തുവിട്ട ഇന്ത്യക്കാരായ ബില്യണയെർമാരുടെ പട്ടികയില്‍ പത്ത് മലയാളികള്‍. ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് മലയാളികളില്‍ ഏറ്റവും സമ്പന്നന്‍. 480 കോടി ഡോളറാണ് (35,600 കോടി രൂപ) പ്രവാസി വ്യവസായിയുടെ സമ്പാദ്യം. ആഗോള ബില്യണയെർമാരുടെ പട്ടികയില്‍ 589-ാം സ്ഥാനത്തെത്തിയ യൂസഫലി ഇന്ത്യക്കാരില്‍ 26-ാമനാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 കോടി ഡോളര്‍ അധിക വരുമാനം യൂസഫലി ആസ്തിയില്‍ ചേര്‍ത്തു. പോയവര്‍ഷം 445 കോടി ഡോളറായിരുന്നു മലയാളി വ്യവസായിയുടെ സമ്പാദ്യം.

ഡിജിറ്റല്‍ സര്‍വ്വീസ് ഭീമനായ ഇന്‍ഫോസിസിന്റെ സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളി ശതകോടീശ്വര പട്ടികയിലെ രണ്ടാമന്‍. 330 കോടി ഡോളറാണ് ക്രിസ് ഗോപാലകൃഷ്ണന്റെ ആസ്തി. ആര്‍പി ഗ്രൂപ്പ് ഉടമയും ബിസിനസുകാരനുമായ രവി പിള്ളയ്ക്ക് 250 കോടി ഡോളറിന്റെ സ്വത്തുണ്ട്. ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ 250 കോടി ഡോളറിന്റെ ആസ്തിയുമായി രവി പിള്ളയ്ക്ക് ഒപ്പമുണ്ട്. എസ്ഡി ഷിബുലാല്‍ (190 കോടി ഡോളര്‍), ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (140 കോടി ഡോളര്‍), ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് എന്നിവരുടെ പേരില്‍ 130 കോടി ഡോളര്‍, ടി എസ് കല്യാണരാമന്‍ (100 കോടി ഡോളര്‍) എന്നിങ്ങനെയാണ് പട്ടികയിലെ വിവരങ്ങള്‍.

ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഒന്നാമത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. 84.5 ശതകോടി ഡോളറാണ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി, എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ശതകോടീശ്വരന്‍മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 102 പേരായിരുന്നത് 140 ആയി ഉയര്‍ന്നു. എല്ലാവരുടേയും കൂടിയുള്ള ആസ്തി ഇരട്ടിയോളം വര്‍ധിച്ച് 596 ശതകോടി ഡോളറായി. കൊവിഡ് മഹാമാരിക്കിടയിലും 35 ശതകോടി ഡോളറിന്റെ വരുമാനവര്‍ധനവാണ് അംബാനി നേടിയത്.

ഗൗതം അദാനിയുടെ ആസ്തിയില്‍ ഒറ്റ വര്‍ഷം കൊണ്ട് 42 ശതകോടി ഡോളറിന്റെ വളര്‍ച്ചയുണ്ടായി. ഏറ്റവും സമ്പന്നനായ രണ്ടാമത്തെ ഇന്ത്യക്കാരനായിരുന്ന രാധാകൃഷ്ണന്‍ ധമാനിയെ അദാനി പിന്നിലാക്കി. അദാനിയുടെ സമ്പത്ത് 2020ലേതിനേക്കാള്‍ അഞ്ചിരട്ടി വര്‍ധിച്ചെന്ന് ഫോബ്‌സ് ചൂണ്ടിക്കാട്ടുന്നു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരി വാങ്ങിയതും അദാനി ഗ്രീന്‍ എനര്‍ജിയുടെ 20 ശതമാനം ഓഹരി ഫ്രെഞ്ച് ഊര്‍ജ ഭീമന് 250 കോടി ഡോളറിന് വിറ്റതും ഗുജറാത്തി ബിസിനസുകാരന് മുതല്‍ക്കൂട്ടായി.

കൊവിഡ് വ്യാപനത്തിനിടെ ആരോഗ്യ മേഖലയില്‍ നിക്ഷേപം നടത്തിയ രണ്ട് പേരും അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് പൂണാവാല, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ദിലീപ് ഷംഗാവി എന്നിവരാണ് കൊറോണക്കാലത്ത് വന്‍ നേട്ടമുണ്ടാക്കിയത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മഹാരാഷ്ട്രയില്‍ നാളെ രാത്രി മുതല്‍ നിരോധനാജ്ഞ; അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും

കേരളത്തില്‍ വാക്‌സിന്‍ വിതരണം കൃത്യമായി നടക്കുന്നു; പല സംസ്ഥാനങ്ങളും പാഴാക്കുന്നു-കേന്ദ്രം

മന്‍സൂര്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഐസൊലേഷനില്‍

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി

രക്തം കട്ടപിടിക്കല്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന് യുഎസില്‍ താല്കാലിക വിലക്ക്

രമേശ് ചെന്നിത്തല കോവിഡ് വാക്സിന്‍ സ്വീകരിച്ചു

ടിപിആര്‍ കൂടിയ മേഖലകളില്‍ ആവശ്യമെങ്കില്‍ നിരോധനാജ്ഞ; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

ആട് ബിരിയാണിയുടെ ബാലപാഠങ്ങള്‍'; 'ഇഞ്ചികൃഷി'യുമായി ഷാജിയെ ട്രോളിയ ബെന്യാമിന് മറുപടിയുമായി ശെല്‍വരാജ്

ധാര്‍മികതയുടെ മൂടുപടമിടാനുളള ശ്രമം അപഹാസ്യം; മുഖ്യമന്ത്രിയും രാജിവെക്കണം-വി.മുരളീധരന്‍

സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് വാക്സിനുകള്‍ കൂടിയെത്തി

മുഖ്യമന്ത്രിക്കും ജലീലിനും തുല്യപങ്ക്, മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണം- കെ.സുരേന്ദ്രന്‍

4 മണിക്ക് സ്‌കൂള്‍ വിടുന്നതിന് മുന്‍പേ 3.55-ന് ഇറങ്ങി ഓടുന്നത് ജലീലിന്റെ ഹോബിയായിരുന്നു'-രാഹുല്‍ മാങ്കൂട്ടത്തില്‍

ബേപ്പൂരില്‍നിന്ന് പോയ ബോട്ടില്‍ ഇടിച്ചത് സിങ്കപ്പൂരില്‍നിന്നുള്ള ചരക്ക് കപ്പല്‍; മരണം മൂന്നായി; 9 പേരെ കാണ്‍മാനില്ല

കഴുത്തിലും നെഞ്ചിലും ഇടിച്ചു, പിച്ചാത്തി കൊണ്ട് വരഞ്ഞു, ബോധം പോയപ്പോള്‍ കുളിപ്പിച്ച്‌ കിടത്തി:അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ രണ്ടാനച്ഛന്റെ വിവരണം

വിഷു ആശംസകളുമായി മുഖ്യമന്ത്രി

വാക്‌സിന്‍; ആരും പിന്നിലാകില്ലെന്ന് ഉറപ്പാക്കുന്നതാണ് ഇന്ത്യയുടെ നയമെന്ന് വിദേശകാര്യമന്ത്രി

പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണം: ചെന്നിത്തല

സംസ്ഥാനത്ത് 7515 പേര്‍ക്ക് കൂടി കോവിഡ്; 73,441 സാമ്പിളുകള്‍ പരിശോധിച്ചു

പിണറായി മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത് 5 മന്ത്രിമാര്‍; ആദ്യം ഇപി ജയരാജന്‍, ഒടുവില്‍ കെടി ജലീല്‍

ഓക്‌സിജന്‍ ലഭിക്കാതെ മഹാരാഷ്ട്രയില്‍ ഏഴ് കോവിഡ് രോഗികള്‍ മരിച്ചു

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ ത്യശ്ശൂര്‍ പൂരം പ്രൗഢിയോടെ നടത്താന്‍ തീരുമാനം

അയ്യപ്പനെ വണങ്ങി ഗവര്‍ണര്‍ മലയിറങ്ങി; പുണ്യം പൂങ്കാവനം ശുചീകരണത്തില്‍ പങ്കാളിയായി

ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്‍റെ സാന്നിധ്യം കേരളത്തില്‍

കോവിഡ് അവസാനിക്കാറായിട്ടില്ല; തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

'യെസ്'ഇതായിരുന്നു കമ്പനി കാണാനിരുന്ന യുദ്ധം; കെ.ടി. ജലീലിന്റെ രാജിയില്‍ പ്രതികരിച്ച്‌ പി.കെ ഫിറോസ്

കെ.ടി ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാതെയെന്ന് കോണ്‍ഗ്രസ്; നല്ല തീരുമാനമെ ന്ന് സി.പി.എം; രാജിവെക്കേണ്ടത് മുഖ്യമന്ത്രി കൂടിയെന്ന് ബി.ജെ.പി

ജലീലിന്‍റെ രാജി ഗവർണർ അംഗീകരിച്ചു

ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയിലും പുറത്തും മൃതശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു; സ്ഥിതി ഗുരുതരം

കനത്ത മഴയും ഇടിമിന്നലും: സംസ്ഥാനത്ത് 12 മണിക്കൂറിനിടെ 4 മരണം

View More