Image

കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് മറിക്കാന്‍ നീക്കം നടന്നിട്ടില്ലെന്ന് വീണ

Published on 12 April, 2021
കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് മറിക്കാന്‍ നീക്കം നടന്നിട്ടില്ലെന്ന് വീണ
വട്ടിയൂര്‍ക്കാവ്: കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് മറിക്കാന്‍ നീക്കം നടന്നിട്ടില്ലെന്ന് സ്ഥാനാര്‍ഥി വീണ എസ്.നായര്‍.  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. ആരെങ്കിലും ശ്രമിച്ചാല്‍ തന്നെ വോട്ട് മറിക്കാനാകില്ല.  അത് സിപിഎം പ്രചാരണം മാത്രമാണ്.

പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റ സംഭവത്തില്‍ തനിക്ക് കൂടുതല്‍ പരാതികളില്ല. ഇതേക്കുറിച്ച് രേഖാമൂലം പരാതി നല്‍കാന്‍ കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചു. ലഭ്യമായ എല്ലാ വിവരങ്ങളും കെപിസിസി പ്രസിഡന്റിനെ ധരിപ്പിച്ചിട്ടുണ്ട്. താന്‍ പറയാതെ തന്നെ കാര്യങ്ങളെക്കുറിച്ച് കെപിസിസി പ്രസിഡന്റിന് ബോധ്യമുണ്ട്.  വട്ടിയൂര്‍ക്കാവില്‍ തനിക്ക് നേതാക്കളുടെ സഹകരണം ഉണ്ടായിരുന്നുവീണ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക