ടു ജി സ്പെക്ട്രം: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെയ്ക്കണമെന്ന് ഗഡ്കരി
Published on 25 July, 2011
ന്യൂഡല്‍ഹി : ടു ജി സ്പെക്ട്രം കേസില്‍ മുന്‍
ടെലികോം മന്ത്രി എ.രാജയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍
പ്രധാനമന്ത്രി മന്മോഹന് സിംഗും ആഭ്യന്തരമന്ത്രി പി.ചിദംബരവും രാജി
വെയ്ക്കണമെന്ന് ബിജെപി അധ്യക്ഷന്‍ നിഥിന് ഗഡ്കരി. ഇരുവരും പദവികളില്‍
തുടരാന്‍ അര്‍ഹരല്ലെന്നും ഗഡ്കരി പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്റെ തീരുമാനം
അംഗീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ കത്തു
നല്‍കിയിട്ടുണ്ടെന്നും ലോകായുക്ത റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കര്‍ണാടക
വിഷയത്തില്‍ നടപടിയെടുക്കുമെന്നും ഗഡ്കരി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല