ഇന്ത്യാ പാക് പരസ്പരവിശ്വാസം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് രഞ്ജന്‍ മത്തായി പറഞ്ഞു. ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1974 ബാച്ച് ഐ.എഫ്.എസ്.ഉദ്യോഗസ്ഥനാണ്. വിയന്നയിലും കൊളംബോയിലും വാഷിങ്ടണ്‍, ടെഹ്റാന്, ബ്രസല്‍സ് സ്ഥാനപതി കാര്യാലയങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുണെ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്സില്‍ ബിരുദാനന്തരബിരുദം നേടിയ രഞ്ജന്‍ മത്തായി, 'പുണെ നാഷണല്‍ ഡിഫന്‍സ് അക്കാദമി'യില്‍ പ്രൊഫസറായിരുന്ന മാവേലിക്കര പീടികയില്‍ തോമസ് മത്തായിയുടെ മകനാണ്. അമ്മ സാറ പുതുപ്പള്ളി സ്വദേശിയാണ്.
ശിവശങ്കര്‍ മേനോനും നിരുപമറാവുവിനും പിന്നാലെ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഈ പദവിയിലേക്ക് മലയാളിയെ തിരഞ്ഞെടുക്കുന്നത്. വിദേശകാര്യ സെക്രട്ടറി പദവിയിലെത്തുന്ന ഏഴാമത്തെ മലയാളിയാണ് രഞ്ജന്‍ മത്തായി.