റോഡ് പണിയില്‍ അഴിമതി: മന്ത്രി മുനീറിനെതിരേ അന്വേഷണം
Published on 03 August, 2011
തൃശൂര്‍: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഡോ.എം.കെ.മുനീര്‍
പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ റോഡ് പണിക്ക് അനുമതി നല്‍കിയെന്ന്
ആരോപിച്ച് നല്കിയ പരാതിയില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി അനുമതി നല്കി.
മലപ്പുറം ജില്ലയില്‍ രണ്ടിടത്ത് റോഡ് പണിയ്ക്ക് ടെണ്ടര്‍ വിളിക്കാതെ അനുമതി
നല്കിയതും കരാറുകാരന് നിശ്ചയിച്ചതിലും കൂടുതല്‍ തുക നല്കിയതും അടക്കം രണ്ട്
കേസുകളാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരിഗണനയിലുള്ളത്.
ഒന്നാമത്തെ
കേസില്‍ ഒമ്പത് പ്രതികളും രണ്ടാമത്തെ കേസില്‍ പതിനൊന്ന് പ്രതികളുമാണുള്ളത്.
സെപ്റ്റംബര്‍ 26 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി
ഉത്തരവിട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല