ദുബായ്: തീവ്രവാദി ബന്ധമുള്ളവരുമായി ഗള്‍ഫില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപണം
നേരിടുന്ന സസ്പെന്‍ഷനിലായിരുന്ന ഐ.ജി ടോമിന് ജെ. തച്ചങ്കരിയുടെ യാത്രയെപ്പറ്റി
കൂടുതല്‍ അന്വേഷണം നടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സിയിലെ (എന്‍.ഐ.എ) ദുബായിലെത്തി.
രണ്ടുദിവസം തെളിവെടുക്കുന്ന സംഘം പ്രവാസി സംഘടനകളുടെ നേതാക്കള്‍, വ്യവസായ
പ്രമുഖര്‍, ഹോട്ടല്‍ ഉടമകള്‍, പ്രവാസി സമൂഹത്തിലെ ഉന്നതര്‍ എന്നിവരെ ചോദ്യം
ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഇന്ത്യന്‍ എം.ബസി
സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തച്ചങ്കരി നടത്തിയ ഗള്‍ഫ്
സന്ദര്‍ശനമാണ് വിവാദമായത്. സന്ദര്‍ശനത്തിനിടെ ഖത്തറിലെയും ദുബായിലുമുള്ള തീവ്രവാദ
ബന്ധമുള്ള ചിലരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
കേസിനെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍.ഐ.എക്ക്
നിര്‍ദേശം നല്കുകയിരുന്നു.