ലണ്ടന്‍ : ' മിസ്റ്റര്‍ ബീന്‍ ' എന്ന ഒരൊറ്റ ടെലിവിഷന്‍ പരിപാടിയിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ഹോളിവുഡ് നടന് റോവന്‍ അട്കിന്സന് വാഹനാപകടത്തില്‍ പരിക്കേറ്റു. അദ്ദേഹം സഞ്ചരിച്ചിരുന്ന സ്പോര്‍ട്സ് കാര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. 56 കാരനായ റോവന്‍ അപകടത്തില്‍ തോളെല്ലിന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കാംബ്രിഡ്ജ്ഷെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
സ്പോര്‍ട്സ് കാറില്‍ സ്വയം ഓടിച്ചുവരുമ്പോഴായിരുന്നു അപകടം. ഇടിയുടെ
ആഘാതത്തില്‍ കാറിന് തീപിടിക്കുകയും ചെയ്തു. എന്നാല്‍ റൊവാന്റെ പരിക്ക്
സാരമുള്ളതല്ലെന്ന് അദ്ദേഹത്തിന്റെ മാധ്യമവക്താവ് അറിയിച്ചു.
അദ്ദേഹത്തിന്റേത് അത്ഭുതകരമായ രക്ഷപ്പെടലായിരുന്നുവെന്ന് ബ്രിട്ടീഷ്
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വേഗതയേറിയ സ്പോര്‍ട്സ് കാറുകള്‍ വാങ്ങികൂട്ടുന്നതിലും ഓടിക്കുന്നതിലുമുള്ള റോവന്റെ താത്പര്യം പ്രശസ്തമാണ്. നേരത്തെയും ഇതേ കാറില്‍ സഞ്ചരിക്കവെ റോവന്‍ അപടം പറ്റിയിട്ടുണ്ട്.