നടി രഞ്ജിതയുടെ പരാതി; നിത്യാനന്ദയുടെ അനുയായിക്ക് വാറന്റ്
Published on 06 August, 2011
ബാംഗ്ലൂര്‍: സ്വാമി നിത്യാനന്ദയുടെ അനുയായിയും ഡ്രൈവറുമായ ലെനിന് കറുപ്പന്
അറസ്റ്റ് വാറന്റ്. നടി രഞ്ജിത നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക്
കോടതി വാറന്റ് അയച്ചത്. രഞ്ജിതയും സ്വാമി നിത്യാനന്ദയും തമ്മിലുള്ള വീഡിയോ
വ്യാജമായി തയാറാക്കിയതാണെന്നും ഇതിന് കറുപ്പന് കൂട്ടുനിന്നുവെന്നുമാണ്
പരാതിയില്‍ പറയുന്നത്. രഞ്ജിത കോടതിയില്‍ സമര്‍പ്പിച്ച പരാതി പ്രകാരം തന്നെയും
സ്വാമിയേയും ചേര്‍ത്ത് ലെനിന് ആസൂത്രിതമായും വ്യാജമായും വീഡിയോ ദൃശ്യങ്ങള്‍
ഉണ്ടാക്കിയതായും സ്വാമിയുടെ ഇമേജിന് കളങ്കമുണ്ടാക്കാനായി ഇത് വിവിധ ചാനലുകളിലൂടെ
പുറത്തെത്തിച്ചുവെന്നുമാണ് പറയുന്നത്.
ബാംഗ്ലൂരിലെ രാംനഗര്‍ കോടതി
ലെനിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഹര്‍ജിയില്‍ നേരത്തെ ലെനിനോടും
മറ്റുള്ളവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍
ഹാജരായിരുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല