ശശി : സ്നേഹം, സൗഹൃദം ഇവയൊക്കെ ലോകത്ത് നിന്ന് നാമാവശേഷം ആയിക്കൊണ്ടിരിക്കാണ്.
സുഹാസിനി : സ്നേഹം നശിച്ചാലും സൗഹൃദങ്ങൾക്ക് വളർച്ചയേ ഉള്ളു .
ശശി : സ്നേഹവും സൗഹൃദവും പരസ്പര പൂരകങ്ങളാണ്. ഒന്നില്ലെങ്കിൽ മറ്റേതുമില്ല.
സുഹാസിനി : ഹേയ്, അതൊക്കെ വെറുതെ . നിങ്ങൾ പത്രം ഒന്നും വായിക്കാറില്ലേ
ശശി : പത്രത്തിലെന്താണ് ?
സുഹാസിനി : അമ്മയുടെ ആൺ സുഹൃത്ത്, അച്ഛന്റെ കാമുകി, 14 കാരിയുടെ 50 കാരൻ ഇൻസ്റ്റാ ഫ്രന്റ് ഇതൊക്കെ സ്ഥിരം കാണാറില്ലേ.
ശശി : അതുകൊണ്ട് ?
സുഹാസിനി.. എന്നിട്ടാ നിങ്ങൾ സൗഹൃദം ഇല്ലാതായി എന്ന് ബേജാറാവുന്നത്. അല്ല പിന്നെ !!