Image

ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ (അല്ല പിന്നെ- 80)-രാജന്‍ കിണറ്റിങ്കര

രാജന്‍ കിണറ്റിങ്കര Published on 27 February, 2024
ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ (അല്ല പിന്നെ- 80)-രാജന്‍ കിണറ്റിങ്കര

സുഹാസിനി : ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം ഇതൊക്കെ കഴിഞ്ഞ് നിങ്ങള്‍ക്ക് വീട്ടിലെ കാര്യത്തിന് സമയമുണ്ടോ?

ശശി : നിനക്കറിയില്ല, ഇവിടെയെല്ലാം കൂടി എനിക്ക് 3217 സുഹൃത്തുക്കളുണ്ട്'

സുഹാസിനി :  ഇവരെയൊക്കെ നിങ്ങളറിയുമോ?

ശശി : അവരെ എന്തിനറിയണം, സോഷ്യല്‍ മീഡിയയില്‍ ആളുകളെ തിരിച്ചറിയുന്നത് മുഖം നോക്കിയല്ല, സ്‌മൈലി നോക്കിയാണ്

സുഹാസിനി :  നമ്മുടെ അയല്‍ക്കാര്‍ സ്‌മൈല്‍ ചെയ്യുന്നത് കണ്ടിട്ടുണ്ടോ നിങ്ങള്‍ ?

ശശി : അതാരാ നമ്മുടെ അയല്‍ക്കാര്‍?

സുഹാസിനി : അങ്ങനെ ചിലരുണ്ട്, നിങ്ങടെ 3217 സുഹൃത്തുക്കള്‍ സ്‌മൈലിയിട്ട് ആഘോഷിക്കുമ്പോള്‍ നമ്മളെ സഹായിച്ചവര്‍

ശശി : അതെപ്പോള്‍ സഹായിച്ചത്? ഞാന്‍ കണ്ടില്ലല്ലോ.

സുഹാസിനി : കൊറോണക്കാലത്ത്, നിങ്ങള്‍ ക്വാറന്റയിനിലായിരുന്നു. അല്ല പിന്നെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക