Image

നോട്ടൗട്ട് @50 (ദീപ ബിബീഷ് നായര്‍)

Published on 27 February, 2024
നോട്ടൗട്ട് @50 (ദീപ ബിബീഷ് നായര്‍)

എല്ലാവരും കരുതുന്നുണ്ടാകും ഇതെന്താ ഇങ്ങനെ എഴുതിയതെന്ന്. അതെ, അമ്പതുകളിൽ എന്നല്ല ഏതു സമയത്തു വേണമെങ്കിലും ഈ ഭൂമുഖത്തു നിന്ന് out ആകുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. മാറി വരുന്ന ഭക്ഷണരീതിയും അനിയന്ത്രിതമായ സമൂഹമാധ്യമങ്ങളിലടിമയാകുന്നതും, വിശ്രമമില്ലാത്തതും എല്ലാം തന്നെ ഓരോ കാരണങ്ങൾ ആണെങ്കിലും മാനസികമായ ആരോഗ്യത്തിൻ്റെ കുറവാണ് ഒരു പ്രധാന കാരണം.

പണ്ടുള്ളവർ 90 കഴിഞ്ഞതിന് ശേഷം മാത്രം കളം വിട്ടത് പല കാരണങ്ങൾ കൊണ്ടാണ്. അവർ എപ്പോഴും എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നു. പല കാര്യങ്ങളിലും മനസിൻ്റെ ആരോഗ്യം തന്നെയാണ് അവരുടെ ആയുസിൻ്റെ കാരണവും. ഏത് വിഭാഗത്തിൽ അത് കൃഷിയിലായാലും, കലാ പ്രവർത്തനങ്ങളിൽ ആയാലും കായിക മേഖലയോ ശാസ്ത്ര മേഖലയോ ഏതുമാകട്ടെ അവർ തിരക്കിലായിരുന്നു. ആ തിരക്കിനിടയിൽ പ്രായമൊക്കെ വെറുമൊരു നമ്പർ മാത്രമെന്ന് തോന്നും വിധം അധ്വാനിച്ചിരുന്നു. ശാസ്ത്രത്തിൻ്റെ വളർച്ചയിലഭിമാനം കൊണ്ട് വിരൽത്തുമ്പിൽ ലോകമെത്തിയപ്പോൾ നമ്മളലസരായി. അപ്പഴോ ശരീരത്തിന് പ്രവർത്തനമില്ലാതെയായി. കഴിക്കുന്ന ആഹാരം എരിച്ചു കളയാതെ എന്തൊക്കെയോ വലിച്ചു വാരിക്കഴിച്ച് നാമിപ്പോൾ കാൻസർ പോലുള്ള അസുഖങ്ങൾക്ക് നിത്യസന്ദർശകരായി. 

ഇനി ഒരു തിരിച്ചു പോക്ക് സാദ്ധ്യമല്ലെന്ന് വിധിക്കാൻ വരട്ടെ, ജനിച്ചാൽ ഒരിക്കൽ മരിക്കും എന്നത് സത്യമാണെങ്കിൽക്കൂടി ഭക്ഷണവും ഉറക്കവുമൊക്കെ സമയബന്ധിതമായി തീർക്കുകയും ശാരീരികവും മാനസികവുമായി നമ്മൾ തിരക്കിലാവുകയും ശുഭചിന്തകരാവുകയും കൂടി ചെയ്താൽ ചിലപ്പോൾ മരുന്നും മന്ത്രവുമില്ലാതെ നമുക്കും പ്രായത്തെ മറികടക്കാം.

Join WhatsApp News
Vrinda.v 2024-02-27 14:24:49
വളരെ ശെരിയാ 👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക