Image

മത്സരിക്കാൻ പണമില്ല: സ്ഥാനാര്‍ത്ഥിയാകാനുള്ള അവസരം നിരസിച്ചതിനെക്കുറിച്ച്‌ നിര്‍മ്മല സീതാരാമൻ

Published on 28 March, 2024
മത്സരിക്കാൻ പണമില്ല: സ്ഥാനാര്‍ത്ഥിയാകാനുള്ള അവസരം നിരസിച്ചതിനെക്കുറിച്ച്‌ നിര്‍മ്മല സീതാരാമൻ
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം നിരസിച്ചതിനെക്കുറിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
മത്സരിക്കാനുള്ള പണം തന്റെ പക്കല്‍ ഇല്ലാത്തതിനാലാണ് അവസരം നിരസിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. ബിജെപി അധ്യക്ഷൻ ജെപി നദ്ദ ആന്ധ്രാപ്രദേശിലോ തമിഴ്നാട്ടിലോ മത്സരിക്കാനുള്ള അവസരം തനിക്ക് വാഗ്ദാനം ചെയ്തിരുന്നതായും ധനമന്ത്രി പറഞ്ഞു. നിലവില്‍ കർണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് നിർമല സീതാരാമൻ.

താൻ ഒരാഴ്ചയോളം ചിന്തിച്ചാണ് മത്സരത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള തീരുമാനമെടുത്തതെന്നും, മത്സരിക്കാനുള്ള പണമില്ല എന്നതും ഒപ്പം ആന്ധ്രാപ്രദേശില്‍ നിന്നോ തമിഴ്നാട്ടില്‍ നിന്നോ മത്സരിക്കുന്നതില്‍ തനിക്ക് ആശയക്കുഴപ്പങ്ങള്‍ ഉള്ളതായും ധനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
 
പാർട്ടി വാഗ്ദാനം ചെയ്ത സ്ഥലങ്ങളിലെ സീറ്റുകളില്‍ മതവും സമുദായവുമെല്ലാം വിജയത്തിന്റെ മാനദണ്ഡങ്ങളാണെന്നും അത് കൊണ്ട് തന്നെ അവിടങ്ങളില്‍ മത്സരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കാനുള്ള തന്റെ തീരുമാനം പാർട്ടി അംഗീകരിച്ചുവെന്നും താൻ മത്സരിക്കാനില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

എന്നാല്‍ രാജ്യത്തിന്റെ ധനമന്ത്രിയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണമില്ലേ എന്ന ചോദ്യത്തിന് രാജ്യത്തിന്റെ പണം തന്റേതല്ലെന്നും, തന്റെ ശമ്ബളവും, വരുമാനവും, സമ്ബാദ്യവും മാത്രമാണ് തനിയ്ക്ക് സ്വന്തമായുള്ളതെന്നും ധനമന്ത്രി പ്രതികരിച്ചു.
Join WhatsApp News
മടിയിൽ കനം ഇല്ലാത്തവർ 2024-03-28 13:56:56
ലാളിത്യം , അവർ സഞ്ചരിക്കുന്ന കാർ , വസ്ത്ര ധാരണം , ഇവ കണ്ടപ്പഴേ തോന്നി, രാജ്യത്തിൻറെ പണ സഞ്ചി മടിയിൽ വച്ചപ്പോഴും , പണത്തിൽ മയങ്ങാത്ത വ്യക്തിത്വങ്ങൾ , ഈ ലോകത്തിൽ ചുരുക്കമായി കാണുന്ന വെള്ളി വെളിച്ചങ്ങൾ . നമസ്തേ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക