Image

ആദ്യ ദിനത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചത് 14 പേർ

Published on 28 March, 2024
ആദ്യ ദിനത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചത് 14 പേർ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ ഇന്നലെ വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 14 പേർ നാമ നിർദേശ പത്രിക സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ.

സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചതിന്‍റെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം 4, കൊല്ലം 3 , മാവേലിക്കര 1, കോട്ടയം 1, എറണാകുളം 1, തൃശൂർ 1, കോഴിക്കോട് 1, കാസർഗോഡ് 2. മറ്റു മണ്ഡലങ്ങളിൽ ആരും പത്രിക സമർപ്പിച്ചില്ല.

കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം.മുകേഷാണ് പത്രിക സമർപ്പിച്ച ആദ്യ വ്യക്തി. സിഐടിയു ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കളോടൊപ്പം പ്രകടനമായാണ് പത്രികസമര്‍പ്പിക്കാൻ മുകേഷ് കളക്ടറേറ്റില്‍ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക