Image

രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നു : ക്രിസ്ത്യൻ എൻ.ജി.ഒ കാരിത്താസ് ഇന്ത്യക്കെതിരെ ആർ.എസ്.എസ് മുഖപത്രം

Published on 29 March, 2024
രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നു : ക്രിസ്ത്യൻ എൻ.ജി.ഒ  കാരിത്താസ് ഇന്ത്യക്കെതിരെ ആർ.എസ്.എസ് മുഖപത്രം

ന്യൂഡൽഹി: ക്രിസ്ത്യൻ എൻ.ജി.ഒയായ കാരിത്താസ് ഇന്ത്യക്കെതിരെ ആർ.എസ്.എസ് മുഖപത്രം. വിദേശ ഫണ്ട് കാരിത്താസ് രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി പരാതിയുണ്ടെന്ന് ഓർഗനൈസറിന്റെ റിപ്പോർട്ട് പറയുന്നു. ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം എന്ന സംഘടനയാണ് കാരിത്താസ് ഇന്ത്യക്കെതിരെ പരാതിപ്പെട്ടത്.

വിദേശ സംഭാവനകൾ സ്വീകരിക്കാനുള്ള എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കാണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനാണ് പരാതി നൽകിയത്. ഇവരുടെ പ്രവർത്തനം രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു. ജാർഖണ്ഡിലേയും ഛത്തീസ്‌ഗഢിലേയും ദാരിദ്ര്യം കാരിത്താസ് ഇന്ത്യ പെരുപ്പിച്ചുകാണിച്ച് വിദേശ ഫണ്ട് നേടുകയാണെന്നും ആരോപിക്കുന്നു. കത്തോലിക്ക സഭക്ക് കീഴിൽ 1962ലാണ് കാരിത്താസ് ഇന്ത്യ സ്ഥാപിക്കുന്നത്

Join WhatsApp News
Lower Cast 2024-03-29 22:13:02
This is the RSS agenda of keeping the lower cast people to keep perpetually underclass, so that, they can be exploited permanently.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക