Image

കെജ്രിവാളിന്റെ ഫോണ്‍ വഴി ലോക്സഭ തെരഞ്ഞെടുപ്പിലെ എ.എ.പിയുടെ രാഷ്ട്രീയ തന്ത്രം മനസിലാക്കാനാണ് കേന്ദ്ര ശ്രമം : അതിഷി

Published on 29 March, 2024
കെജ്രിവാളിന്റെ ഫോണ്‍ വഴി ലോക്സഭ തെരഞ്ഞെടുപ്പിലെ എ.എ.പിയുടെ രാഷ്ട്രീയ തന്ത്രം മനസിലാക്കാനാണ് കേന്ദ്ര ശ്രമം  : അതിഷി
ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായാണ് പ്രവർത്തിക്കുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രിയുടെ ഫോണ്‍ വഴി ലോക്സഭ തെരഞ്ഞെടുപ്പിലെ എ.എ.പിയുടെ രാഷ്ട്രീയ തന്ത്രം മനസിലാക്കാനാണ് കേന്ദ്രത്തിന്റെ തന്ത്രമെന്നും ആരോപിച്ച്‌ മന്ത്രി അതിഷി.

എ.എ.പി ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്രിവാളിനെ മാർച്ച്‌ 21നാണ് മദ്യനയ അഴിമതിക്കേസില്‍ ബി.ജെ.പി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ ഒന്നു വരെ ഇ.ഡി കസ്റ്റഡിയിലാണ് കെജ്‍രിവാള്‍.

ഏതാനും മാസങ്ങള്‍ക്കു മുമ്ബ് മാത്രം വാങ്ങിയതാണ് കെജ്രിവാളിന്റെ ഫോണ്‍. മദ്യനയം രൂപീകരിച്ച സമയത്ത് അദ്ദേഹം മറ്റൊരു ഫോണാണ് ഉപയോഗിച്ചിരുന്നത്.

ആ നിലക്ക് ഇപ്പോള്‍ ഇ.ഡി കെജ്രിവാളിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരിക്കുന്നത് ബി.ജെ.പി അവരെ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റി എന്നതിന്റെ തെളിവാണെന്നും അതിഷി വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. കെജ്രിവാളിന്റെ ഫോണില്‍ എന്താണ് ഉള്ളത് എന്ന് യഥാർഥത്തില്‍ അറിയേണ്ടത് ഇ.ഡിക്കല്ല, ബി.ജെ.പിക്കാണെന്നും അവർ പറഞ്ഞു.

2021-22 കാലത്താണ് ഡല്‍ഹി മദ്യ നയം രൂപീകരിച്ചത്. എന്നാല്‍ ആ സമയത്ത് ഉപയോഗിച്ച ഫോണല്ല ഇപ്പോള്‍ കെജ്രിവാളിന്റെ കൈയിലുള്ളത്. അന്നത്തെ ഫോണ്‍ ലഭ്യമല്ലാത്തതിനാലാണ് കെജ്രിവാള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍ പരിശോധിക്കുന്നത് എന്നാണ് ഇ.ഡി വാദം. അതിന്റെ പാസ് വേഡ് എന്താണെന്ന് ഇ.ഡി ഉദ്യോഗസ്ഥർ കെജ്രിവാളിനോട് ചോദിച്ചിരുന്നു.

അതിനർഥം ലോക്സഭ തെരഞ്ഞെടുപ്പില്‍ എ.എ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങളും പ്രചാരണ പരിപാടികളും ഇൻഡ്യ സഖ്യത്തിലെ നേതാക്കളുമായുള്ള സംഭാഷണങ്ങളും എന്താണെന്ന് മനസിലാക്കുകയാണ്.-അതിഷി ചൂണ്ടിക്കാട്ടി.

വിവാദമുയർന്നതോടെ 2021-22ലെ മദ്യനയം എ.എ.പി സർക്കാർ റദ്ദാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക