Image

ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയ സി.പി. എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരന്‍

Published on 25 April, 2024
ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയ സി.പി. എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരന്‍

ണ്ണൂര്‍: എല്‍.ഡി. എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെ.സുധാകരന്‍. മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനത്തിനായി സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ ആരോപിച്ചു.

കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫില്‍ വെച്ചായിരുന്നു ആദ്യത്തെ ചര്‍ച്ച. ബി.ജെ.പി നേതാക്കളായ രാജീവ് ചന്ദ്രശേഖറും ശോഭാസുരേന്ദ്രനും ഈ ചര്‍ച്ചയില്‍ പങ്കാളികളായെന്ന് സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

ബി.ജെ.പിയിലേക്ക് പോകാന്‍ നില്‍ക്കുന്നത് ഇ.പി ജയരാജനാണ്. ശോഭാസുരേന്ദ്രന്‍ മുഖേനെയാണ് അദ്ദേഹം ചര്‍ച്ച നടന്നത്. എന്നാല്‍ വിവരം പുറത്തറഞ്ഞിതോടെ പാര്‍ട്ടിയില്‍ നിന്നും ഭീഷണിയുണ്ടായി. ഇതോടെ തല്‍ക്കാലം പിന്നോട്ടു പോവുകയായിരുന്നു.

തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ ഇനി എന്താണ് ഉണ്ടാകുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും സുധാകരന്‍ വെളിപ്പെടുത്തി. ഗള്‍ഫില്‍വെച്ചായിരുന്നു ബി.ജെ.പി നേതാക്കള്‍ ഇ.പി ജയരാജനുമായി ചര്‍ച്ച നടത്തിയത്. എപ്പോഴാണ് ചര്‍ച്ച നടത്തിയതെന്ന് ഇപ്പോള്‍ പറയാനാവില്ല. ഒരു ഗവര്‍ണര്‍ സ്ഥാനത്തെക്കുറിച്ചു ചര്‍ച്ച നടന്നുവന്നേ എനിക്കറിയൂ. രാജീവ് ചന്ദ്രശേഖറടക്കമുളളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ട്.

എം.വി ഗോവിന്ദന്‍ സെക്രട്ടറിയായതോടെ ഇ.പി അസ്വസ്ഥനാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനം ലഭിക്കാതെ വന്നതോടെ അദ്ദേഹം നിരാശനായിരുന്നു. മുഖ്യമന്ത്രി പിണറായിവിജയനുമായി ഇപ്പോള്‍ അദ്ദേഹത്തിന് നല്ലബന്ധമില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക